ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്. കർക്കിടകത്തിൽ ശീവോതിക്ക് -വെക്കുന്നതിലും ദശപുഷ്പങ്ങൾ പ്രധാന ഇനമാണു്. സുഖചികിത്സയുടെ കാലമായ കർക്കിടകമാസത്തിൽ ദശപുഷ്പങ്ങളാണു പ്രധാനമായും ചികിത്സയ്ക്കുപയോഗിക്കുന്നത്.
പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. ദശപുഷ്പങ്ങളിൽ കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തരക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു് ഉപയോഗിക്കുന്നു , അതുപോലെ തന്ന ചേർന്നുള്ള ഇട്ട വെള്ളത്തിൽ കുളിക്കുന്നത് ശരീത്തിനു നല്ലതു തന്നെ ആണ് , ശരീര വേദന നാടു വേദന എന്നിവക്ക് നല്ലതു തന്നെ ആണ് , പൂർണമായ ഒരു ആശ്വാസം ലഭിക്കും , നമ്മളുടെ കിഡ്നി സ്റ്റോൺ വരുന്നത് തടയാൻ ചെറൂള എന്ന ഔഷധ സസ്യത്തിന് കഴിയും , അതുമാത്രം അല്ല ചെറുള്ളയുടെ ഇല എടുത്തു മോരിൽ ചേർത്ത് കഴിക്കുന്നത് പ്രേമേഹം കുറക്കാൻ സഹായിക്കുന്നു , വളരെ നല്ല ഒരു ഔഷധ സസ്യം തന്നെ ആണ് ഇത് ,