ജപ്പാൻ സുനാമിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! സുനാമി എന്ന് കേൾക്കുമ്പോൾ തന്നെ ജപ്പാൻ എന്ന രാജ്യത്തെ കുറിച്ചാണ് എല്ലാ ആളുകൾക്കും ഓര്മ വരുക. കാരണം ലോകത്തെ നടുക്കിയ ഇത്രയും വലിയ സുനാമി ജപ്പാനിൽ അല്ലാതെ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയുവാൻ സാധിക്കും. ഭൂമിയിൽ ഇന്നും നമ്മൾ മനുഷ്യർക്ക് കണ്ടെത്താൻ സാധിക്കാത്ത നിരവധി വിചിത്രത്തകൾ നിറഞ്ഞ സ്ഥലമാണ് കടൽ. അതുപോലെ തന്നെ ഒരുപാട് അപകടങ്ങൾ കടലിൽ പതിയിരിക്കുന്നുണ്ട്. നമ്മുടെ ഇഡ്യയിലെ കാര്യം നോക്കുകയാണെങ്കിൽ ഇന്ത്യൻ ഫലകം യൂറോപ്യൻ ഫലകവുമായി ബന്ധപെട്ടു കിടക്കുന്നതുകൊണ്ടുതന്നെ ആ ഇടങ്ങളിൽ ഭൂമി കുലുക്കം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
അങ്ങനെ ഉണ്ടാകുന്ന സമയത് കടലിൽ ഉണ്ടാകുന്ന പ്രക്ഷോഭം മൂലം ഇത്തരത്തിൽ സുനാമി വരാനുള്ള ചാൻസും കൂടുതൽ ആണ്. തിരമാലകളെക്കാൾ എത്രയോ ഉയരത്തിൽ വരുന്ന ഒന്നാണ് സുനാമി എന്നത്, കഴിഞ്ഞ ഏതാനും വർഷണങ്ങൾക്ക് മുൻപ് നടന്ന സുനാമികൾ എല്ലാം ഉണ്ടായിരിക്കുന്നത് വളരെ വലിയ നാശങ്ങൾ ആണ് വരുത്തി വച്ചത്. നമ്മൾ ഒരുപാട് സിനിമകളിലും മറ്റും കണ്ടിട്ടുള്ള് ഒരു കാര്യം തന്നെ ആണ് സുനാമി എത്രത്തോളം ഭീകരം ആണ് എന്നത്. എന്നാൽ ഇവിടെ ജപ്പാനിൽ നടന്ന സുനാമിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം.